'വിക്രമാദിത്യന്‍ 2' വരുന്നു, സൂചന നല്‍കി ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (15:11 IST)
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എല്ലാ കാര്യങ്ങളും പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. ചിത്രം അണിയറയില്‍ ഒരുങ്ങുന്ന സൂചനയും അദ്ദേഹം നല്‍കി. 'വിക്രമാദിത്യന്‍ 2' വരാന്‍ സമയമെടുക്കും. തന്റെ അടുത്ത പ്രോജക്റ്റിനായി ബിജു മേനോനൊപ്പം ലാല്‍ ജോസ് കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസ് കൂട്ടുകെട്ടില്‍ 2014-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'വിക്രമാദിത്യന്‍'.ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :