അനുബന്ധ വാര്‍ത്തകള്‍
- 'ലൂസിഫര്‍' മുതല്‍ '777 ചാര്‍ലി' വരെ, തിരക്കുള്ള സൗണ്ട് ഡിസൈനര്‍, 'ബിരിയാണി' സംവിധായകനൊപ്പമുള്ള ആളെ മനസ്സിലായോ?
- ആദ്യം റിലീസ് ചെയ്തത് രണ്ടാം ഭാഗം, ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ്; പ്രേക്ഷക പ്രശംസ നേടി 'ഒറ്റ്'
- സിജു വില്‍സണിന്റെ ഹാര്‍ഡ് വര്‍ക്ക്,ആക്ഷന്‍ രംഗങ്ങള്‍ മികച്ചത്, നല്ലൊരു തിയറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രം, പത്തൊമ്പതാം നൂറ്റാണ്ട് റിവ്യവുമായി സംവിധായകന് സജിന്‍ ബാബു
- ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു, മറ്റുള്ളവരെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല: മോഹന്‍ലാല്‍
- മകന് വലുതായി, ഭാര്യയുടെ പിറന്നാള്‍,പുതിയ ഉയരങ്ങള്‍ തേടി സിജു വില്‍സണ്‍
Yashoda Malayalam Teaser |ഗര്‍ഭിണിയായി സാമാന്ത,ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ ചെയ്ത് നടി, ത്രില്ലടിപ്പിക്കാന്‍ യശോദ, ടീസര്‍
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് യശോദ. സാമാന്തയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ടീസര്‍ പുറത്തിറങ്ങി.ഗര്‍ഭിണിയായ പെണ്‍കുട്ടി എന്തെല്ലാം ചെയ്യരുതെന്ന് ഡോക്ടര്‍ പറയുന്നോ അതെല്ലാം ഒരു പ്രത്യേക സാഹചര്യത്തില്‍ ചെയ്യേണ്ടിവരുന്ന സാമാന്തയുടെ യശോദ എന്ന കഥാപാത്രത്തിന്.
ചിത്രത്തില്‍ ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ സാമന്ത ചെയ്തിട്ടുണ്ട്.ഹോളിവുഡ് സ്റ്റണ്ട്മാനായ യാനിക്ക് ബെന്നിയാണ് നടിയെ പരിശീലിപ്പിച്ചത്. 'ദി ഫാമിലി മാന്‍ 2' എന്ന ജനപ്രിയ വെബ് സീരീസിനായി സാമന്ത യാനിക്ക് ബെന്നിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ത്രില്ലര്‍ ചിത്രമാണ് യശോദ.
ശ്രീദേവി മൂവീസിന്റെ ഹോം ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിര്‍മ്മിക്കുന്നത്. മൂന്ന് മാസത്തോളം ഇരുനൂറോളം പേര്‍ക്കൊപ്പം പ്രയത്‌നിച്ചാണ് കലാസംവിധായകന്‍ അശോക് 'യശോദ'യുടെ സെറ്റ് ഒരുക്കിയത്.
നവാഗത സംവിധായകരായ ഹരി-ഹരീഷ് സംവിധാനം ചെയ്ത 'യശോദ'യില്‍
വരലക്ഷ്മി ശരത്കുമാര്‍, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, റാവു രമേഷ്, ശത്രു, ദിവ്യ ശ്രീപദ, കല്‍പിക ഗണേഷ്, പ്രിയങ്ക ശര്‍മ്മ, പ്രവീണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.ഛായാഗ്രാഹകന്‍ എം സുകുമാര്‍, എഡിറ്റര്‍ മാര്‍ത്താണ്ഡം കെ വെങ്കിടേഷ് .