ബാബുരാജിന്റെ ഇടി കൊണ്ട് വിശാലിന് പരിക്ക്, നടന് രണ്ടു ദിവസത്തെ വിശ്രമം,വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂലൈ 2021 (11:17 IST)

അടുത്തിടെയാണ് ബാബുരാജ് നടന്‍ വിശാലിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നത്. വിശാല്‍ 31 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്. വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തു അറിയുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. നടന്

തോളിനാണ് പരുക്ക് പറ്റിയത്.സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം അദ്ദേഹത്തിന് ലഭിച്ചു. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വിശാല്‍ വീണ്ടും സിനിമ സംഘത്തിനൊപ്പം ചേരുമെന്നാണ് വിവരം. ഹൈദരാബാദിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ശരവണന്‍ ചിത്രം സംവിധാനം ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :