വിശാലിന്റെ നായികയായി പ്രിയ ഭവാനി ശങ്കര്‍,'വിശാല്‍ 32' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 മെയ് 2021 (17:01 IST)

'വിശാല്‍ 32' ഒരുങ്ങുന്നു.കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോളിവുഡ് സിനിമ ലോകം. നടി പ്രിയ ഭവാനി ശങ്കര്‍ നായികയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ നടി സോഷ്യല്‍ മീഡിയയിലൂടെ
ഇക്കാര്യം സ്ഥിരീകരിച്ചു.

അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ 32' ഫൈവ് സ്റ്റാര്‍ ഫിലിംസ് നിര്‍മ്മിക്കും.

2015 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'അടി കപ്യാരേ കൂട്ടമണി' 'ഹോസ്റ്റല്‍' എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയ ഭവാനി ശങ്കര്‍ ആണ്. വൈകാതെ തന്നെ ചിത്രം റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :