ജോജിക്ക് ശേഷം വിശാല്‍ ചിത്രത്തിന്റെ സെറ്റിലെത്തി ബാബുരാജ്, ഷൂട്ടിംഗ് ഹൈദരാബാദില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (11:51 IST)

ജോജി ബാബുരാജിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. ചിത്രത്തിലെ ജോമോന്‍ എന്ന കഥാപാത്രതിന് ലഭിച്ച വലിയ സ്വീകാര്യതയും അദ്ദേഹത്തിന്റെ പ്രകടനവുമാണ് 'വിശാല്‍ 31' എന്ന സിനിമയിലേക്ക് നടനെ എത്തിച്ചത്. ഇപ്പോളിതാ വിശാലിനെ സിനിമ സെറ്റില്‍ എത്തിയ വിവരം ബാബുരാജ് തന്നെ അറിയിച്ചു.

വില്ലന്‍ വേഷത്തിലാണ് നടന്‍ അഭിനയിക്കുന്നത് എന്നാണ് വിവരം.പാ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ തെലുങ്ക് താരം ഡിംബിള്‍ ഹയാത്തിയാണ് നായിക.

വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
വൈകാതെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.യോഗി ബാബു, രവീണ രവി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :