സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്, അരികിലായി കാവ്യാമാധവനും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (14:59 IST)

തങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാനായി ദിലീപും കാവ്യയും എത്തി. കുറച്ചുനിമിഷങ്ങള്‍ ലളിത ചേച്ചിയെ നോക്കിനിന്നു, ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ദിലീപും കാവ്യയും എത്തിയത്.

ആരാഞ്ജലി അര്‍പ്പിച്ച ശേഷം മകന്‍ സിദ്ധാര്‍ത്ഥിനെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാനും ദിലീപ് മറന്നില്ല. സമീപത്തുതന്നെ കാവ്യയും ഉണ്ടായിരുന്നു.
നിരവധി ചിത്രങ്ങളില്‍ ദിലീപും കാവ്യയും കെപിഎസി ലളിതയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :