അനുബന്ധ വാര്‍ത്തകള്‍
- ഇവിടെ ഭീമനാകുന്നത് മോഹന്‍ലാല്‍ അല്ല, ഹോളിവുഡ് നടനാണ്!
- കര്‍ണനാകാന്‍ മമ്മൂട്ടിയോട് മത്സരിക്കുന്ന വിക്രം ഓര്‍ക്കുന്നുണ്ടാവുമോ ധ്രുവം?
- മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ, പക്ഷേ മമ്മൂട്ടിക്ക് ഇനി കര്‍ണനുമായി മുമ്പോട്ടുപോകാം!
- വിക്രത്തിന്റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്ണന് വിക്രം കൊണ്ടുപോയി!
- വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!
വിക്രമിന്റെ കര്ണന് നയാഗ്ര വെള്ളച്ചാട്ടത്തില്‍, റിലീസ് 32 ഭാഷകളില്‍ !
ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്ണന്’ 32 വ്യത്യസ്ത ഭാഷകളില്‍ റിലീസ് ചെയ്യും. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ നയാഗ്ര വെള്ളച്ചാട്ടമാണ്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
ഹിന്ദിയിലും തമിഴിലുമായാണ് മഹാവീര്‍ കര്‍ണ ചിത്രീകരിക്കുക. മറ്റ് 30 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. യുണൈറ്റഡ് ഫിലിം കിംഗ്ഡം നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്കായി വിക്രം പരിശീലനങ്ങള്‍ ആരംഭിച്ചു.
മഹായോദ്ധാവായ കര്‍ണനായി അഭിനയിക്കാന്‍ ആയോധനവിദ്യകളില്‍ അപാരമായ ജ്ഞാനം ആവശ്യമാണ്. അതെല്ലാം പരിശീലിക്കാന്‍ തന്നെയാണ് വിക്രമിന്റെ തീരുമാനം. കഥാപാത്രത്തിനായി ഇപ്പോള്‍ ശരീരത്തെ രൂപപ്പെടുത്തുകയാണ് സൂപ്പര്‍താരം.
ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2019 ഡിസംബറില്‍ റിലീസ് ചെയ്യും. ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരണം. ബാഹുബലിക്ക് ലഭിച്ച ഒരു സ്വീകരണമാണ് ആര് എസ് വിമല്‍ കര്‍ണനും പ്രതീക്ഷിക്കുന്നത്.