അനുബന്ധ വാര്‍ത്തകള്‍
- വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!
- 'വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് ഇപ്പോൾ മനസ്സിലായി' - സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു
- പൃഥ്വിരാജ് പുറത്ത്... കര്‍ണ്ണനാകുന്നത് ചിയാന്‍ വിക്രം; ആർഎസ് വിമലിന്റെ 300 കോടി സിനിമ പ്രഖ്യാപിച്ചു
- വിക്രമിനെ കൂട്ടുപിടിച്ച് മോഹന്‍ലാല്‍, ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് ശ്രമം
- മമ്മൂട്ടി ലണ്ടനില്‍ പോകുന്നു, ഒരു പ്രേമപ്രശ്നം പരിഹരിക്കണം!
വിക്രത്തിന്റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്ണന് വിക്രം കൊണ്ടുപോയി!
ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്ണന് ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ചര്‍ച്ച. പൃഥ്വിരാജിനെ നായകനാക്കി വിമല്‍ പ്രഖ്യാപിച്ച കര്ണന് ഇനി നടക്കില്ല. പകരം ചിയാന്‍ വിക്രമിനെ നായകനാക്കി ‘മഹാവീര്‍ കര്‍ണ’ എന്ന പേരില്‍ ഹിന്ദിയിലും തമിഴിലുമായി ചിത്രമൊരുക്കുകയാണ് വിമല്‍.
പൃഥ്വിരാജിനെ ഒഴിവാക്കി വിമല്‍ കര്ണനൊരുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പൃഥ്വിക്ക് അടുത്തകാലത്തൊന്നും ഡേറ്റില്ലാത്തതുകൊണ്ടാണ് വിമല്‍ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് മറുവാദം.
വേറൊരു കൌതുകകരമായ സംഗതിയുമുണ്ട്. ആടുജീവിതം എന്ന പ്രൊജക്ടിലേക്ക് ആദ്യം ബ്ലെസി നായകനായി നിശ്ചയിച്ചത് വിക്രമിനെയാണ്. വിക്രമിന്റെ തിരക്ക് കാരണം ആ പ്രൊജക്ട് നീണ്ടുപോയി. പിന്നീട് അത് പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.
ഇപ്പോള്‍ പൃഥ്വിരാജിനെ വച്ച് മോഷന്‍ പോസ്റ്റര്‍ വരെ ചെയ്ത കര്‍ണനില്‍ പൃഥ്വിക്ക് പകരക്കാരനായി വിക്രം എത്തുന്നു. വിമല്‍ ഈ നീക്കം നടത്തിയത് പൃഥ്വിയുടെ അറിവോടെയാണെന്നും അല്ലെന്നും രണ്ട് കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്തായാലും മഹാവീര്‍ കര്‍ണ ഇന്ത്യന്‍ സ്ക്രീനില്‍ അത്ഭുതമായി മാറുമോ? കാത്തിരിക്കാം.