മണ്‍കൂടില്‍ എന്‍ ഓര്‍മ്മപക്ഷി തേടുന്നു,കുരുതി ആദ്യഗാനം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (08:57 IST)

പൃഥ്വിരാജിന്റെ കുരുതി റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. മണ്‍കൂടില്‍ എന്‍ ഓര്‍മ്മപക്ഷി തേടുന്നു എന്ന് തുടങ്ങുന്ന വീഡിയോ സോങ് ശ്രദ്ധ നേടുന്നു.
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ജേക്ക്സ് ബിജോയിയാണ് നല്‍കിയിരിക്കുന്നത്.കേശവ് വിനോദ് ആലപിച്ച ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും.


'കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന സിനിമയില്‍ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പിള്ളയാണ് കഥയെഴുതിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :