അനുബന്ധ വാര്‍ത്തകള്‍
- ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു,'ഡാര്ലിംഗ്സ്' മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി
- 'സ്വപ്നമാണോ ആദ്യം തോന്നി'; പൃഥ്വിരാജിനൊപ്പം കുരുതിയില് ഒരു വേഷം ചെയ്തു, കുറിപ്പുമായി നവാസ് വള്ളിക്കുന്ന്
- 'നീ ചെയ്തതിനൊക്കെ പടച്ചോന് ഒരിക്കല്‍ കണക്ക് ചോദിക്കും'; കുരുതി ട്രെയിലര്‍ പുറത്ത്
- ഐശ്വര്യ ലക്ഷ്മിയുടെ നായകനാകാന്‍ റോഷന്‍ മാത്യു,'കുമാരി' ചിത്രീകരണം ഓഗസ്റ്റില്‍
- സി യു സൂണിന് രണ്ടാം ഭാഗം വരുന്നു,റിലീസ് തീയേറ്ററുകളില്‍
'സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി'; 5 മില്യണ്‍ കാഴ്ചക്കാരുമായി കുരുതി ട്രെയിലര്‍
കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന കുരുതി റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി.
'കുരുതി' ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നത്.