'മനുഷ്യന് വെറുക്കാന്‍ എപ്പോഴും എന്തെങ്കിലും വേണം'; 'കുരുതി' പുത്തന്‍ ടീസര്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 7 ഓഗസ്റ്റ് 2021 (17:18 IST)

പൃഥ്വിരാജിന്റെ കുരുതി റിലീസിന് ഒരുങ്ങുകയാണ്.ആഗസ്റ്റ്11ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുന്ന സിനിമയെ കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കി പുത്തന്‍ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ശക്തമായ കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കുന്നുണ്ട്.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :