റിലീസിനായി ദിവസങ്ങളെണ്ണി ഖോ ഖോ ടീം, വിഷുദിനത്തില്‍ ചിത്രം തീയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഏപ്രില്‍ 2021 (12:36 IST)

രജിഷ വിജയന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 14 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഖോ ഖോ പുതിയ പോസ്റ്റര്‍ പുറത്തുവന്നു.


കായിക പരിശീലകയുടെ വേഷത്തിലാണ് രജിഷ എത്തുന്നത്. മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ്
നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്.

ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :