സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (14:12 IST)

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഇരുവരുടെയും വിവാഹം ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന ഒന്നായിരുന്നു.

ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം.

സ്വന്തം സുജാത എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :