റിലീസിനൊരുങ്ങി ജിന്ന്,സൗബിന്റെ സെക്കന്‍ഡ് ലുക്ക് എത്തി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (14:51 IST)

സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമാണ് ജിന്ന്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.A post shared by #Djinnmalayalammovie (@djinn_malayalam_movie)


ഹാസ്യ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.പ്രശാന്ത് പിള്ള ചിത്രത്തിനായി സംഗീതമൊരുക്കുന്നു.ഡി ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :