കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (15:14 IST)
ക്രിക്കറ്റ് താരം ശ്രീശാന്ത് ഇനി സിനിമ തിരക്കുകളിലേക്ക്. ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷനും സംഗീതത്തിലും ഒരുപോലെ പ്രാധാന്യം നല്‍കുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഈ ചിത്രം.
ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് വേഷമിടുന്നത്. 'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര്.നടനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രകാശ്കുട്ടി ഛായാഗ്രഹണവും സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് പീറ്റേഴ്‌സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും.