അമിതാഭ് ബച്ചന്റെ വീടിന്റെ അരികില്‍, സണ്ണി ലിയോണ്‍ പുതിയ വീടിന്റെ വിലയെത്ര ?

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (08:55 IST)

സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. നടി സണ്ണി ലിയോണിന്റെ വീടിന്റെ വിലയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ഈയ്യടുത്തായിരുന്നു ബോളിവുഡ് താരം വീട് സ്വന്തമാക്കിയത്. അമിതാഭ് ബച്ചന്റെ വീടിന് അരികിലാണ് സണ്ണിയുടെ വീട്. ഇതിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

16 കോടി നല്‍കി ആണത്രേ സണ്ണി ലിയോണ്‍ വീട് വാങ്ങിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് നടി മാതൃകയായി മാറിയിരുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതി എത്തിച്ചു നല്‍കിയാണ് നടിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങിയത്. മുംബൈ നഗരത്തിലെ തെരുവില്‍ ജീവിക്കുന്ന ആളുകളുടെ അടുത്തേക്ക് ബോളിവുഡ് താരം ഇറങ്ങിച്ചെന്നു. അടുത്തിടെ മലയാളി താരം ചെമ്പന്‍ വിനോദിന്റെ ഒപ്പമുള്ള സണ്ണി ലിയോണ്‍ ചിത്രം തരംഗമായി മാറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :