അച്ഛനും മകനും ഒന്നിച്ചൊരു സിനിമ, നായകന്മാരായി ടി.ജി. രവിയും ശ്രീജിത്ത് രവിയും,'വടു'ചിത്രീകരണം ജൂലൈയില്‍

Vadu
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മെയ് 2024 (09:24 IST)
Vadu
ടി.ജി. രവിയും മകന്‍ ശ്രീജിത്ത് രവിയും വീണ്ടും ഒന്നിക്കുന്നു.ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന 'വടു'എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ ഇരു താരങ്ങളും അവതരിപ്പിക്കും.വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെയും നീലാംബരി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, മുരളി നീലാംബരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അച്ഛനെയും മകന്റെയും സ്‌നേഹബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ അച്ഛനായി ടി.ജി. രവിയും മകനായി ശ്രീജിത്ത് രവിയും അഭിനയിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. നടന്മാരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ സിനിമയിലേത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ പതിമൂന്നാമത്തെ ചിത്രമാണ് 'വടു'. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :