ധ്യാന്‍ ശ്രീനിവാസനൊപ്പം റഹ്‌മാന്‍, വരുന്നത് ഒമര്‍ ലുലുവിന്റെ എന്റര്‍ടെയ്നര്‍, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (15:13 IST)
സംവിധായകന്‍ ഒമര്‍ ലുലു സിനിമ തിരക്കുകളിലേക്ക്.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പമുളള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ആലപ്പുഴ എഴുപുന്നയില്‍ പൂജ ചടങ്ങോടെയാണ് ടീം ഷൂട്ടിംഗ് ആരംഭിച്ചത്.

ഒമര്‍ ലുലുവിന്റെ മുന്‍ വേഷങ്ങളായ 'ഒരു അഡാര്‍ ലവ്' (2019), 'ധമാക്ക' എന്നീ സിനിമകളുടെ സഹ രചയിതാവായ സാരംഗ് ജയപ്രകാശാണ് വരാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഒമര്‍ ലുലുവിനൊപ്പം സിനിമ ചെയ്യാനായി ആവേശത്തിലാണ് റഹ്‌മാന്‍.


ഷീലു എബ്രഹാമും ആരാധ്യ ആനുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


ഒമര്‍ ലുലുവിന്റെ വരാനിരിക്കുന്ന ചിത്രം ഒരു എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന. ഛായാഗ്രഹണം ആല്‍ബി, എഡിറ്റിംഗ് ദിലീപ് ഡെന്നിസ്, സംഗീത സംവിധാനം വില്യം ഫ്രാന്‍സിസ്.


ഒമര്‍ ലുലുവിന്റെ ഒടുവില്‍ റിലീസ് ആയ ചിത്രം 'നല്ല സമയം' ആയിരുന്നു. ബാബു ആന്റണിക്കൊപ്പമുള്ള 'പവര്‍ സ്റ്റാര്‍' പ്രഖ്യാപിച്ചിട്ടുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :