ഫഹദിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍, ആവേശത്തിനുശേഷം 'ഓടും കുതിര ചാടും കുതിര', ചിത്രീകരണം എറണാകുളത്ത്

Odum kuthira Chadum kuthira
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (18:55 IST)
Odum kuthira Chadum kuthira
ആവേശം വിജയത്തിനുശേഷം ഫഹദ് ഫാസില്‍ നായകനായ എത്തുന്ന പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര.കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരാണ് നായികമാര്‍.അല്‍ത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.


ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം
ജിന്റോ ജോര്‍ജ്ജ്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :