1. വിനോദം
  2. സിനിമ
  3. അണിയറ
  4. Hungama 2 Trailer drops tomorrow

റിലീസ് പ്രഖ്യാപിച്ച് പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹംഗാമ 2', ട്രെയിലര്‍ നാളെ

പ്രിയദര്‍ശന്‍
പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹംഗാമ 2' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ജൂലൈ 23 നാണ് റിലീസ്. നാളെ ട്രെയിലര്‍ പുറത്തുവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
നേരത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ തീരുമാനം മാറ്റി. 30 കോടി രൂപയ്ക്കാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയത് എന്നാണ് വിവരം.
 
2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. പരേഷ് റാവല്‍, ശില്‍പ ഷെട്ടി, മീസാന്‍ ജഫ്രി,പ്രണീത സുഭാഷ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മഞ്ജു ഒരു 'യെസ്' പറഞ്ഞിരുന്നെങ്കില്‍ പ്രീസ്റ്റ് വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു; മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ക്ഷണം വന്നിരുന്നു