'കവിതയിലും ഗാനങ്ങളിലും ചന്ദനഗന്ധം നിറച്ച പ്രിയപ്പെട്ട കവി';രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും പ്രിയദര്‍ശനും

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (11:14 IST)

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരുടെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും പ്രിയദര്‍ശനും.

'ഭാവസാന്ദ്രമായ വാക്കുകള്‍ കൊണ്ട് കവിതയിലും ഗാനങ്ങളിലും ചന്ദനഗന്ധം നിറച്ച പ്രിയപ്പെട്ട കവി


ശ്രീ എസ്, രമേശന്‍നായര്‍ക്ക് ആദരാഞ്ജലികള്‍'- മോഹന്‍ലാല്‍ കുറിച്ചു.

'കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ വിടവാങ്ങി.. പ്രണാമം'- മമ്മൂട്ടി കുറിച്ചു.

'പ്രിയപ്പെട്ട കവി ശ്രീ എസ്. രമേശന്‍നായര്‍ക്ക് ആദരാഞ്ജലികള്‍. ഭക്തിയും പ്രണയവും തത്വചിന്തയും എല്ലാം അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും നിറഞ്ഞുനിന്നിരുന്നു'- പ്രിയദര്‍ശന്‍ കുറിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം 5 40 നാണ് അന്തരിച്ചത്. ശ്വാസകോശാര്‍ബുദ ബാധിതനുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :