'ഹലാൽ ലവ് സ്റ്റോറി' 15ന് ആമസോൺ പ്രൈമിൽ, ആവേശത്തിലാണെന്ന് സംവിധായകൻ സക്കറിയ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (22:20 IST)
ഒക്ടോബർ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കുന്ന മലയാളം ചിത്രമാണ് 'ഹലാൽ ലവ് സ്റ്റോറി'. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രം ആയിരിക്കുമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. കോഴിക്കോട് ആണ് സിനിമ ചിത്രീകരിച്ചതെങ്കിലും ചിത്രമൊരു മലബാർ സ്റ്റോറി ആയിരിക്കില്ല എന്നാണ് സംവിധായകൻ പറയുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അടുത്ത ചിത്രം പുറത്തുവരുന്നതിന്റെ ആവേശത്തിലാണ് സംവിധായകൻ. സുഡാനി തീയറ്ററുകളിൽ ഹിറ്റായതും നിരൂപക പ്രശംസ നേടിയതുമായിരുന്നു. എന്നാൽ ഒരു പുതിയ പ്ലാറ്റ്ഫോമിൽ തൻറെ പുതിയ ചിത്രം വരുന്നതിന്റെ ഉത്കണ്ഠയേക്കാൾ കൂടുതൽ, ഇത് തനിക്ക് ആവേശകരമാണെന്ന് സക്കറിയ പറയുന്നു. ഇത് എങ്ങനെ സ്വീകരിക്കപ്പെടും എന്നറിയാനുള്ള ആവേശമാണെന്ന് സക്കറിയ.

ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും ദമ്പതികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജു ജോർജ് സംവിധായകനായി ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആസ്വാദകർക്ക് ചിരിക്കാൻ ഒരുപാടുണ്ട്. ഷറഫുദ്ദീനും പ്രധാനവേഷത്തിലെത്തുന്നു. പാർവതി ഗസ്റ്റ് റോളിലാണ് ചിത്രത്തിൽ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :