ഗ്രൂപ്പ് ഫോട്ടോയില്‍ മധ്യത്തില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, പിണങ്ങി,ഈ കൂട്ടത്തിലെ സിനിമാനടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (16:22 IST)

ജൂണ്‍ 1, പല താരങ്ങളും തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനടന്നു. നടി സംയുക്ത മേനോനും രമേശ് പിഷാരടിയും അടക്കമുള്ള താരങ്ങള്‍ സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കു വെച്ചിരുന്നു. കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി നൂറിന്‍ ഷെരീഫ്.

'ആ സന്തോഷകരമായ ദിവസങ്ങള്‍.എല്ലാവര്‍ക്കും 2021 ലെ പ്രവേശന ഉത്സവം ആശംസകള്‍.ക്ലാസ് ഫോട്ടോയുടെ മധ്യത്തില്‍ ഇരിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ എന്റെ വിചിത്രമായ മുഖമുള്ള ചിത്രം'-നൂറിന്‍ ഷെരീഫ് കുറിച്ചു.

ഒമര്‍ ലുലുവിന്റെ ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ ശ്രദ്ധേയയായത്. 'മരട് 357' സിനിമയിലും നടി അഭിനയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :