എന്റെ ശരീരം, എന്റെ ഇഷ്ടം; ചോദ്യം ചെയ്യാനെത്തിയയാള്‍ക്ക് നടിയുടെ കിടിലന്‍ മറുപടി

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (20:23 IST)

എന്തുകൊണ്ട് ഈ വസ്ത്രം ധരിച്ചു? എന്തിനാണ് ഇങ്ങനെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്? വലിയ നടിയായപ്പോള്‍ നമ്മുടെ സംസ്‌കാരമൊക്കെ മറന്നു? ഇങ്ങനെയുള്ള സദാചാര ചോദ്യം ചെയ്യലുകള്‍ പല സിനിമാ താരങ്ങളുടെയും പോസ്റ്റുകള്‍ക്ക് താഴെ കാണാറുണ്ട്. ചില താരങ്ങളെല്ലാം ഇതിനു വായടപ്പിക്കുന്ന മറുപടി നല്‍കും. അങ്ങനെയൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ക്രൈം പെട്രോള്‍ (Crime Petrol) എന്ന വെബ് സീരിസിലെ അഭിനേതാവ് കൂടിയായ ദിവ്യങ്ക ത്രിപതിയോട് നിങ്ങള്‍ എന്തുകൊണ്ട് ക്രൈം പെട്രോള്‍ എന്ന വെബ് സീരിസില്‍ ദുപ്പട്ട ധരിക്കാതെ അഭിനയിച്ചു എന്ന് ഒരാള്‍ ചോദിച്ചു. ഇതിനു താരം നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.

'ദുപ്പട്ട ധരിക്കാത്ത സ്ത്രീകളെയും ബഹുമാനിക്കാന്‍ നിങ്ങളെ പോലുള്ള ആളുകള്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളെ കാണുന്ന രീതി മാറ്റുക. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നോക്കി വിലയിരുത്തുന്നത് അവസാനിപ്പിക്കുക. എന്റെ ശരീരം, എന്റെ ആത്മാഭിമാനം, എന്റെ ഇഷ്ടം !,' ദിവ്യങ്ക മറുപടി നല്‍കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :