ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സും ഷറഫുദ്ദീനും, ഷാഫിയുടെ ഫാമിലി എന്റര്‍ടെയ്നര്‍, ചിത്രീകരണം പാലക്കാട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (08:53 IST)

'ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്ന കോമഡി എന്റര്‍ടെയ്നറിന് ശേഷം വീണ്ടും ചിരിപ്പിക്കാന്‍ സംവിധായകന്‍ ഷാഫി. ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലങ്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന പൂജ ചടങ്ങോടെയാണ് സിനിമയ്ക്ക് തുടക്കമായത്.

ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം.ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, അനഘ നാരായണന്‍, വനിതാ കൃഷ്ണ ചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


എം സിന്ധുരാജ് തിരക്കഥയും ഛായാഗ്രഹണം മനോജ് പിള്ളയും നിര്‍വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :