കെ ആര്‍ അനൂപ്|
Last Modified ശനി, 2 ഏപ്രില്‍ 2022 (17:11 IST)
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും 'ഹോം' കാണുന്ന ആളുകളുടെ ലിസ്റ്റ് നീളുകയാണ്. സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ച സിനിമയിലെ ക്ലൈമാക്‌സ് രംഗം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.