'കള' ഇനി ആഹ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും കാണാം:ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (12:08 IST)

തമിഴിലും മലയാളത്തിലുമായി ആമസോണ്‍ പ്രൈമിലൂടെ 'കള' അടുത്തിടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ പുതിയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ കൂടി 'കള' എത്തിയിരിക്കുകയാണ്.ആഹയില്‍ സ്ട്രീമിംഗ് ആരംഭിച്ച വിവരം ടോവിനോ അറിയിച്ചു.


ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനാകാത്ത പ്രേക്ഷകര്‍ക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ആസ്വദിക്കാം. അതേസമയം തെലുങ്ക്, ഹിന്ദി ഡബ്ബഡ് പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്ന വിവരവും സംവിധായകന്‍ നേരത്തെ പങ്കുവെച്ചിരുന്നു.

റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ് സിനിമയിലെ പ്രധാന ആകര്‍ഷണം.വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് ചിത്രത്തില്‍ ഉള്ളത്.അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :