ഇനി ജഗദീഷിന്റെ കാലം !നേര്, ഓസ്‌ലര്‍ സിനിമകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'യില്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മെയ് 2024 (12:28 IST)
സിനിമ കരിയറില്‍ പുതിയ ഘട്ടത്തിലൂടെയാണ് നടന്‍ ജഗദീഷ് സഞ്ചരിക്കുന്നത്. നായകനായും ഹാസ്യതാരമായും ഒരുകാലത്ത് തിളങ്ങി നിന്ന ജഗദീഷ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന വേഷങ്ങള്‍ വളരെ വ്യത്യസ്തമായതാണ്. നേര്, ഓസ്‌ലര്‍, ഗരുഡന്‍ തുടങ്ങിയ സമീപകാല സിനിമകളിലെ ജഗദീഷിന്റെ കഥാപാത്രങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'ചിത്രീകരണ തിരക്കിലാണ് നടന്‍. മലയാളി സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വേഷമായി തന്നെയായിരിക്കും നടന്‍ എത്തുക. നിര്‍മ്മാതാക്കള്‍ നടനെ ടീമിലേക്ക് സ്വാഗതം ചെയ്തു. 40 വര്‍ഷം നീണ്ട സിനിമ കരിയറിനിടെ 400ലധികം മലയാള സിനിമകളില്‍ ജഗദീഷ് അഭിനയിച്ചു.

സിനിമയുടെ ഹിന്ദി ഡബ്ബിങ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ഡബ്ബിംഗ് റൈറ്റ്‌സ് വിറ്റ് പോയതെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് കോടിയും 50 ശതമാനം തിയേറ്റര്‍ ഷെയറും നല്‍കി സിനിമ സ്വന്തമാക്കാന്‍ ഹിന്ദിയിലെ ഒരു പ്രമുഖ കമ്പനി രംഗത്തെത്തി.

ക്യൂബ്‌സ് ഇന്റര്‍നാഷണലിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറുകളില്‍ ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദ്ദാഫിയും ചേര്‍ന്ന് നിര്‍മ്മിച്ച വിതരണത്തിന് എത്തിക്കുന്ന സിനിമയാണ് മാര്‍ക്കോ.


മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുകയാണ്.ഹനീഫ് അദേനിയുടെ തന്നെ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായാണ് എത്തിയത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ്.നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു.

30 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :