'ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്'; 'ചതുര്‍മുഖം' ലൊക്കേഷനിലെ അവിശ്വസനീയമായ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (12:30 IST)

മഞ്ജു വാര്യര്‍-സണ്ണി വെയ്ന്‍ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വിശേഷണമായാണ് സിനിമ എത്തുന്നത്. ചിത്രത്തിലെ ലൊക്കേഷനില്‍ ഉണ്ടായ വേറിട്ട ഒരു അനുഭവം പങ്കുവെക്കുകയാണ് മഞ്ജു. അവിശ്വസനീയമായ ഒട്ടേറെ കാര്യങ്ങള്‍ നടന്നുവെന്നാണ് നടി പറയുന്നത്.


'ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതുകൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന്. അതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ധിച്ചു തുടങ്ങി. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്.ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്'- സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു മഞ്ജു വാര്യര്‍.

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :