ആകാശത്ത് നിന്നൊരു ഷോട്ട്,ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്, ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ജൂലൈ 2021 (10:51 IST)

പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് പ്രധാന ആകര്‍ഷണം. സംവിധായകനും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് തന്റെ ഇതുവരെയുള്ള എല്ലാ സിനിമ അറിവുകളും ബ്രോ ഡാഡിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഉണ്ടെന്ന് തോന്നുന്നു. ചിത്രത്തിലെ ഒരു ഷോട്ട് എടുക്കുവാനുള്ള കഷ്ടപ്പാടിന്റെ ചിത്രം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍.

'ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്'- എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ലൊക്കേഷന്‍ ചിത്രം പങ്കു വെച്ചത്. അഭിനന്ദ് രാമനുജന്‍ ആണ് ബ്രോ ഡാഡിയുടെ ഛായാഗ്രാകന്‍.
മോഹന്‍ലാലിനൊപ്പം മുഴുനീള കഥാപാത്രമായി പ്രിഥ്വിരാജും ചിത്രത്തിലുണ്ടാകും. കല്യാണി തന്റെ ഉറ്റസുഹൃത്തായ ലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം ഇക്കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ പങ്കുവെച്ചിരുന്നു. കോമഡി പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രം കൂടിയാണ് ബ്രോ ഡാഡി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :