നേപ്പാളിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ബിബിന്‍ ജോര്‍ജ്, ധര്‍മ്മജനെ തിരഞ്ഞ് ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 മെയ് 2021 (17:22 IST)

നടന്‍ ബിബിന്‍ ജോര്‍ജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'തിരിമാലി'. നേപ്പാളിലെ ഷൂട്ടിംഗ് ടീം പൂര്‍ത്തിയാക്കി. നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ അന്ന രേഷ്മ രാജന്‍ ആണ് നായികയായി എത്തുന്നത്.

'അങ്ങനെ തിരിമാലിയുടെ ഷൂട്ടിംഗ് നേപ്പാളിലെ അവസാനിച്ചു. അടരാടിയവര്‍ പോരാടിയവര്‍ യോദ്ധാക്കള്‍ ഞങ്ങള്‍ '- ബിബിന്‍ ജോര്‍ജ് കുറിച്ചു.

കൊച്ചിയിലും നേപ്പാളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കിനും മോഷന്‍ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.മുഴുനീള കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍,ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :