മഞ്ജുവിനൊപ്പം സിനിമയില്‍ അഭിനയിക്കാം,'ആയിഷ' ടീം അഭിനേതാക്കളെ തേടുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (10:06 IST)

മഞ്ജുവാര്യരുടെ ചിത്രീകരണം പുരോഗമിക്കുന്നു ആയിഷയില്‍ നിങ്ങള്‍ക്കും അവസരം. തങ്ങള്‍ക്ക് ആവശ്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ട വയസ്സ് സഹിതമുള്ള കാസ്റ്റിംഗ് കോള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ആദ്യത്തെ മലയാള-അറബിക് ചിത്രംകൂടിയാണിത്.A post shared by Aamir Pallikal (@aamir_pallikal)

ആദ്യ ഷെഡ്യൂള്‍ യു.എ.യില്‍ പാക്ക് അപ്പ് ആയെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ നേരത്തെ അറിയിച്ചിരുന്നു.മലയാളത്തിനും അറബിക്കിനും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും ചിത്രം എത്തുന്നു.

ആയിഷ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :