കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (10:08 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ' ഒരുങ്ങുകയാണ്. ജനുവരി അവസാനത്തോടെ ആയിരുന്നു മഞ്ജുവാര്യര്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.
ഇന്തോ-അറബിക് ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത് റാസല്‍ ഖൈമയില്‍ വെച്ച് നടന്നിരുന്നു. ഇപ്പോഴിതാ
ആയിഷ ആദ്യ ഷെഡ്യൂള്‍ യു.എ.യില്‍ പാക്ക് അപ്പ് ആയെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ അറിയിച്ചു.
മലയാളത്തിനും അറബിക്കിനും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും ചിത്രം എത്തുന്നു.
ആയിഷ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍.