ശക്തമായ സ്ത്രീ വേഷത്തിൽ അപർണ ബാലമുരളി, 'സൂരറൈ പോട്ര്' റിലീസിനായി ആരാധകർ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (20:08 IST)
നായകനായെത്തുന്ന 'സൂരറൈ പോട്ര്’ നവംബർ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 'ബോമി' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തൻറെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് അപർണ ബാലമുരളി.

ഗ്രാമീണ പെൺകുട്ടിയാണ് 'ബോമി'. ജീവിതത്തിൽ കൃത്യമായ ദിശാബോധമുള്ള പെൺകുട്ടിയാണ്. അവൾ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവൾ ചെയ്യും. മധുരയിൽ നിന്നുള്ള പെൺകുട്ടി ആയതിനാൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും നടി നൽകി. ഫിലിം കമ്പാനിയന്
നൽകിയ അഭിമുഖത്തിലാണ് അപർണ മനസ്സുതുറന്നത്.

ശ്രീഗണേഷിന്റെ '8 തോട്ടാകൾ', രാജീവ് മേനോന്റെ 'സർവ്വം താളമയം' എന്നീ തമിഴ് ചിത്രങ്ങളാണ് ഇതിനു മുമ്പ് അപർണ തമിഴിൽ ചെയ്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :