കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 3 നവംബര്‍ 2020 (20:18 IST)
സുധാ കൊംഗാറയുടെ സൂരറൈ പോട്ര് ആണ് സൂര്യയുടെ ഉടന്‍ റിലീസാകുന്ന ചിത്രം. പുതിയ വാര്‍ത്ത വരുന്നത്, മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായിക അഞ്‌ജലി മേനോന്‍റെ അടുത്ത ചിത്രത്തില്‍ സൂര്യയും ജ്യോതികയും ജോഡിയാകും എന്നാണ്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സൂരരൈ പോട്രിൻറെ പ്രൊമോഷൻ ഇന്റർവ്യൂവിൽ ഇങ്ങനെ ഒരു പ്രൊജക്റ്റ് പരിഗണനയിൽ ഉണ്ടെന്ന്
സൂര്യ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ബാംഗ്ലൂർ ഡെയ്സ്, കൂടെ, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് നിറച്ച സംവിധായികയാണ് അഞ്ജലി മേനോൻ.