ചെമ്മീന്‍ പോലുള്ള കുഞ്ഞു മത്സ്യങ്ങളെ വയറുനിറയെ കഴിക്കുന്ന നീലത്തിമിംഗലം; സസ്തനികള്‍ക്ക് കൂറ്റന്‍ ലിംഗം, നാവിന്റെ തൂക്കം മാത്രം 2500 കിലോ, ഒരേസമയം 500 പേര്‍ക്ക് വരെ നാവില്‍ നില്‍ക്കാം

രേണുക വേണു| Last Modified വ്യാഴം, 22 ജൂലൈ 2021 (15:55 IST)

കേരള തീരത്തും നീലത്തിമിംഗലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. മൂന്ന് ബസുകളുടെ നീളമുണ്ട് നീലത്തിമിംഗലങ്ങള്‍ക്ക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂര്‍ത്ത പല്ലുകള്‍ക്ക് 20 സെന്റിമീറ്റര്‍ നീളം കാണും. 40 മുതല്‍ 50 പല്ലുകള്‍ ഇവയ്ക്കുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഹൃദയമുള്ള ജീവിയാണ് നീലത്തിമിംഗലം. 180 കിലോയോളം വരും ഇവരുടെ ഹൃദയം. അതായത് രണ്ട് മനുഷ്യന്‍മാരുടെ തൂക്കമുണ്ട് ഹൃദയത്തിന്. 2,500 കിലോ തൂക്കമുള്ള നാവാണ് നീലത്തിമിംഗലത്തിനു ഉള്ളത്. ഈ നാവില്‍ ഒരേസമയം 400 മുതല്‍ 500 വരെ മനുഷ്യരെ കയറ്റി നിര്‍ത്താം. ഈ നാവുകൊണ്ട് 100 ടണ്‍ ഭാരം വരെ പൊന്തിക്കുമെന്നാണ് പറയുന്നത്. നീലത്തിമിംഗലങ്ങളിലെ സസ്തനികള്‍ക്ക് ഏറ്റവും വലിപ്പമുള്ള ലിംഗം ഉണ്ട്. ഈ ലിംഗത്തിന് ആറ് മീറ്ററിനടുത്ത് നീളവും 500 കിലോ ഭാരവും ഉണ്ടാകും.

നാല് ടണ്‍ ഭക്ഷണം ഒരു നീലത്തിമിംഗലം കഴിക്കും. ചെമ്മീന്‍ പോലുള്ള മീനുകളാണ് പ്രധാന ഭക്ഷണം. നാല് ടണ്‍ ക്രില്ലുകളെ (ചെമ്മീന് സമാനമായ മത്സ്യം) ഇവ ഒറ്റ ദിവസം കൊണ്ട് അകത്താക്കും. ലോകത്തില്‍ ഒരു മൃഗത്തിനും നീലത്തിമിംഗലം വായ പിളര്‍ക്കും പോലെ വായ തുറക്കാന്‍ സാധിക്കില്ല. അത്ര ഭീതിതമായ രീതിയിലാണ് ഭക്ഷണം അകത്താക്കാന്‍ നീലത്തിമിംഗലം വായ തുറക്കുക. ഒരേ സമയം ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന ജീവി കൂടിയാണ് ഇവ. കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പ്രത്യേക ഘടനയാണ് ഇവയുടെ തൊണ്ടയ്ക്ക് ഉള്ളത്.


ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഏകദേശം 33 ആനകളുടെ ഭാരമുണ്ട് ഇതിന്. അതായത് 200 ടണ്‍ തൂക്കമെന്നാണ് പറയുന്നത്. 24-30 മീറ്റര്‍ നീളവും ഇവയ്ക്കുണ്ടാകും. 80 മുതല്‍ 90 വര്‍ഷം വരെയാണ് ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്ററാണ് സഞ്ചാരം. പ്രതിദിനം നാല് ടണ്‍ ഭക്ഷണം കഴിക്കും. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :