നടി ആലിയ ഭട്ട് 'ആര്‍ആര്‍ആര്‍' ചിത്രീകരണത്തിനായി എത്തി, ഷൂട്ടിംഗ് അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂലൈ 2021 (16:53 IST)

ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ഡ്രാമ എന്ന വിശേഷണവുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 13 ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോളിതാ ആലിയ ഭട്ട് സെറ്റുകളില്‍ തിരിച്ചെത്തി. നടി ഇന്നാണ് ടീമിനൊപ്പം ചേര്‍ന്നത്.
ആര്‍ആര്‍ആറിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.
സിനിമയുടെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒരേസമയം ആണ് നടക്കുന്നത്.ബാഹുബലി സീരീസിന് ശേഷം അതേ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :