'ആര്‍ആര്‍ആര്‍' പ്രൊമോഷനുകള്‍ ജൂലൈ 15 മുതല്‍, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (10:28 IST)

ഇന്ത്യന്‍ ചലച്ചിത്ര ലോകം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് 'ആര്‍ആര്‍ആര്‍'. ബാഹുബലി സീരീസിന് ശേഷം അതേ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ജൂലൈ 15 മുതല്‍ ചെറിയ വീഡിയോകളും പോസ്റ്റുകളും വന്നു തുടങ്ങും. ചിത്രീകരണം അവസാനഘട്ടത്തിലാണ്.

രണ്ട് പാട്ടുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.രണ്ട് ഭാഷകള്‍ക്കായി ജൂനിയര്‍ എന്‍ടിആറും രാംചരണും ഡബ്ബിംഗും പൂര്‍ത്തിയാക്കി. ബാക്കിയുള്ള ഭാഷകളിലേക്കുള്ള ഡബ്ബിങ്ങും വൈകാതെ തന്നെ പൂര്‍ത്തിയാക്കുമെന്നും ഔദ്യോഗികമായി അറിയിച്ചു.

തീയും തിരമാലയും പോലെയാണ് രാംചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന രാമരാജുവും ഭീമും.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :