അലക്‌സാണ്ടര്‍ കുറുപ്പിന്റെ രണ്ടാം ഭാഗം അല്ല, പ്രഖ്യാപനം ഉടന്‍, ഷൂട്ടിംഗ് 2022ല്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (11:52 IST)

കുറുപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുകയാണ്. അലക്‌സാണ്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കുറുപ്പ് പ്രമേയവുമായി യാതൊരു ബന്ധവുമില്ല. അലക്‌സാണ്ടര്‍ എന്ന കഥാപാത്രം കുറുപ്പ് സിനിമയുടെ ക്ലൈമാക്‌സില്‍ വരുന്നുണ്ട്. അതേ ഗെറ്റപ്പില്‍ ദുല്‍ഖര്‍ പുതിയ ചിത്രത്തിലും അഭിനയിക്കും.

കുറുപ്പ് സിനിമയുടെ അമ്പതാം ദിനത്തില്‍ അലക്‌സാണ്ടര്‍ പ്രഖ്യാപിക്കും. 2022 ചിത്രീകരണം ആരംഭിക്കും.ആദ്യ രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.ഒരേസമയം തിയറ്ററിലും ഒടിടിയിലും കുറുപ്പ് പ്രദര്‍ശനം തുടരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :