റിലീസ് ചെയ്ത് 16-ാം ദിവസം മരക്കാര്‍ ഒ.ടി.ടി.യിലേക്ക് ! കുറുപ്പും വരുന്നു

രേണുക വേണു| Last Modified ഞായര്‍, 12 ഡിസം‌ബര്‍ 2021 (12:08 IST)

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കുറുപ്പും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. ഡിസംബര്‍ 17 ന് രണ്ട് സിനിമകളും ഒ.ടി.ടി.യില്‍ റിലീസ് ചെയ്യും. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫെയ്സ്ബുക്ക് ഹാന്‍ഡിലൂടെയാണ് മരക്കാര്‍ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്ന കാര്യം അറിയിച്ചത്. ആമസോണ്‍ പ്രൈമിലാണ് മരക്കാര്‍ എത്തുക. ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍ 16-ാം ദിവസമാണ് ഒ.ടി.ടി.യില്‍ എത്തുന്നത്.

ദുല്‍ഖല്‍ സല്‍മാന്‍ ചിത്രം കുറുപ്പും ഒ.ടി.ടി.യില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് കുറുപ്പ് എത്തുക. തിയറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷമാണ് കുറുപ്പിന്റെ ഒ.ടി.ടി. റിലീസ്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :