മമ്മൂട്ടിയുടെ മാസ് ഇന്‍ട്രോ, യൂട്യൂബില്‍ തരംഗമായി, 7 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (09:05 IST)

റിലീസായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ചര്‍ച്ചകളിലാണ് സിനിമാലോകം. സിനിമ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. നേരത്തെ ചിത്രത്തിലെ ബാര്‍ സോങ്ങ് 20 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഷൈലോക്കിലെ ഇന്‍ട്രോ 7 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.ഇക്കാര്യം സംവിധായകനായ അജയ് വാസുദേവാണ് അറിയിച്ചത്.
മാസ്എന്റര്‍ടെയ്നര്‍ ചിത്രങ്ങള്‍ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് മമ്മൂട്ടിയുടെ ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക. ബിബിന്‍ മോഹനും അനീഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയ സിനിമയില്‍ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :