രേണുക വേണു|
Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (14:45 IST)
മോഹന്‍ലാല്‍ മീശ പിരിച്ചാല്‍ ആരാധകര്‍ക്ക് ആവേശമാണ്. നരസിംഹത്തിലൂടെയാണ് മോഹന്‍ലാലിന്റെ മീശ പിരി മലയാളത്തില്‍ ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്ന സമയത്താണ് 2004 ല്‍ നാട്ടുരാജാവ് റിലീസ് ചെയ്യുന്നത്. ടി.എ.ഷാഹിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 17 വര്‍ഷമായി.
നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മോഹന്‍ലാല്‍ മാസ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുരാജാവുമായി എത്തിയത്. എന്നാല്‍, ഈ മോഹന്‍ലാല്‍ ചിത്രത്തിനു തിയറ്ററുകളില്‍ പരാജയം നേരിടേണ്ടിവന്നു. മോഹന്‍ലാലിന്റെ മീശ പിരിപ്പന്‍ കഥാപാത്രത്തെ ആരാധകര്‍ പോലും അത്ര വലിയ ആവേശത്തില്‍ സ്വീകരിച്ചില്ല. 'നിനക്കൊന്നും അറിയില്ല, കാരണം നീയൊരു കുട്ടിയാണ്' തുടങ്ങിയ മാസ് ഡയലോഗുകള്‍ നാട്ടുരാജാവില്‍ ഉണ്ടായിരുന്നെങ്കിലും തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.
പുലിക്കാട്ടില്‍ ചാര്‍ളി എന്നാണ് നാട്ടുരാജാവില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മീന, സിദ്ധിഖ്, നയന്‍താര, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.