'കുരുതി'ലെ ആരും കാണാത്ത കാഴ്ചകള്‍ ; മുഴുവന്‍ ടീമിനും നന്ദി പറഞ്ഞ് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (15:24 IST)

ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ 'കുരുതി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ്,നടി അഹാന അടക്കമുള്ളവര്‍ സിനിമയ്ക്ക് കൈയ്യടിച്ചു. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത സിനിമയുടെ പിന്നാമ്പുറ കാഴ്ചകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മുഴുവന്‍ ടീമിനും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.















A post shared by Prithviraj Sukumaran (@therealprithvi)

സിനിമയില്‍ മാമുക്കോയ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെയാണ് സിനിമ കണ്ടവര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്. അവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാണെന്നും പ്രേക്ഷകര്‍ പറയുന്നു.പൃഥ്വിരാജ്, റോഷന്‍,ശ്രിന്ദ എന്നിവരും ഗംഭീര പ്രകടനം കാഴ്ചവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :