ദുല്‍ക്കറിന് മുന്നില്‍ മമ്മൂട്ടി പിന്തിരിയുന്നില്ല, മാത്തുക്കുട്ടി 9ന് തന്നെ!

WEBDUNIA|
PRO
മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും റംസാന് മലയാളം ബോക്സോഫീസില്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായി. മമ്മൂട്ടിയുടെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയും ദുല്‍ക്കറിന്‍റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ഒരേ ദിവസം റിലീസ് ചെയ്യും. ഓഗസ്റ്റ് 9ന് ആണ് രണ്ടു ചിത്രങ്ങളുടെയും റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

രഞ്ജിത് സംവിധാനം ചെയ്ത കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ റിലീസ് ഓഗസ്റ്റ് 15ലേക്ക് മാറ്റിയെന്ന് വാര്‍ത്ത പരന്നിരുന്നു. ദുല്‍ക്കറിന്‍റെ സിനിമയോട് ഏറ്റുമുട്ടാതിരിക്കാനാണ് അങ്ങനെയൊരു മാറ്റം വരുത്തിയതെന്നായിരുന്നു ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് ചിത്രങ്ങളും ഒരേ ദിവസം ഏറ്റുമുട്ടിയാലും പ്രശ്നമൊന്നുമില്ല എന്ന നിലപാടിലേക്ക് മമ്മൂട്ടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

അച്ഛന്‍റെയും മകന്‍റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വതയ്ക്കാണ് ഇതോടെ ഇന്ത്യന്‍ സിനിമാലോകം സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. ഈ രണ്ട് സിനിമകളും വിജയിച്ചാല്‍ അത് മമ്മൂട്ടി ക്യാമ്പിന് ആഘോഷിക്കാനുള്ള വക തന്നെയാണ്.

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായ രഞ്ജിത് ആണ് മാത്തുക്കുട്ടി ഒരുക്കിയിരിക്കുന്നത് എന്നതിനാല്‍ ഒരു വലിയ ഹിറ്റ് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ചാപ്പാ കുരിശ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നത് ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യുടെ മേലും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :