നടന്‍ സിദ്ദിഖ് ഇനി ചീഫ് എഡിറ്റര്‍!

കൊച്ചി| WEBDUNIA|
PRO
നടന്‍ സിദ്ദിഖ് ചീഫ് എഡിറ്ററാകുന്നു. സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ. സിദ്ദിഖ് ചീഫ് എഡിറ്ററായി ‘ഫാമിലി ഫേസ്ബുക്ക്’ എന്ന മാഗസിന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഏപ്രില്‍ അവസാനവാരം മുതല്‍ ഫാമിലി ഫേസ്ബുക്ക് പ്രസിദ്ധീകരണം ആരംഭിക്കും.

ഇതൊരു സിനിമാ മാഗസിനൊന്നുമല്ല. എന്നാല്‍ സിനിമയ്ക്കും പ്രാധാന്യമുണ്ടായിരിക്കും. ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ എന്നാണ് വിശേഷണം. എന്നാല്‍ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ലേഖനങ്ങളുമൊക്കെ ധാരാളം ഉണ്ടായിരിക്കും. ഫാഷന്‍, പാചകം, ആര്‍ട്ട്, സിനിമ, സാഹിത്യം ഇതിനെല്ലാം ഇടമുണ്ടായിരിക്കും.

വളരെ സ്റ്റൈലിഷായി ഇറക്കാനാണ് സിദ്ദിഖിന്‍റെ പദ്ധതി. കൊച്ചി കാക്കനാടാണ് ഫാമിലി ഫേസ്ബുക്കിന്‍റെ ഓഫീസ്. എറണാകുളത്താണ് മാഗസിന്‍റെ പ്രകാശനം നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :