സിബിയും ഉദയനും വീണ്ടും ഒന്നിക്കും, റണ്‍‌വേ രണ്ടാം ഭാഗം ഒരുങ്ങുന്നു; ജോഷി - ദിലീപ് ചിത്രത്തിന് വന്‍ ബജറ്റ്!

വാളയാര്‍ പരമശിവം വരുന്നു!

Runway, Valayar Paramasivam, Joshiy, Dileep, Kavya, Mammootty, Mohanlal, റണ്‍‌വേ, വാളയാര്‍ പരമശിവം, ജോഷി, ദിലീപ്, കാവ്യ, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified വെള്ളി, 8 ഏപ്രില്‍ 2016 (15:08 IST)
റണ്‍‌വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘വാളയാര്‍ പരമശിവം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.

മലയാളത്തിലെ വമ്പന്‍ കൊമേഴ്സ്യല്‍ വിജയങ്ങളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് റണ്‍‌വേയുടെ തിരക്കഥ രചിച്ചത്. എന്നാല്‍ അവര്‍ ഇടക്കാലത്ത് പിരിഞ്ഞിരുന്നു. വാളയാര്‍ പരമശിവത്തിലൂടെ ആ ടീം വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാളയാര്‍ പരമശിവത്തിന് 10 കോടിക്ക് മേലാണ് ബജറ്റെന്നാണ് വിവരം. ലൈലാ ഓ ലൈലായുടെ കനത്ത പരാജയത്തിന് ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്തിരിക്കുന്ന ജോഷി തന്‍റെ വന്‍ തിരിച്ചുവരവിന് ഈ ദിലീപ് ചിത്രത്തിലൂടെ കളമൊരുക്കുകയാണ്.

ദിലീപ് തന്നെയായിരിക്കും വാളയാര്‍ പരമശിവം നിര്‍മ്മിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ സിനിമയില്‍ കാവ്യാ മാധവന്‍ തന്നെ നായികയാകുമോ എന്ന് ഉറപ്പായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :