Last Modified ശനി, 20 ഫെബ്രുവരി 2016 (19:45 IST)
പുലി മുരുകന്‍ ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു മലയാള ചിത്രത്തിന്‍റെ ഏറ്റവും വലിയ റിലീസായിരിക്കും ഈ സിനിമയ്ക്ക് ഉണ്ടാവുക. ലോകമെമ്പാടുമായി 3000 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ മാത്രമല്ല പുലിമുരുകന്‍ വരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ റിലീസാകുന്ന അതേദിവസം ചിത്രം ചൈനയിലും വിയറ്റ്‌നാമിലും റിലീസ് ചെയ്യും. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫി.
200 ദിവസം ചിത്രീകരണമുള്ള സിനിമ മലയാളത്തിലെ ബാഹുബലിയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.