ശ്വേതയുടെ വിവാഹം 18ന്, വള്ളത്തോളിന്റെ ചെറുമകന് വരന്
WEBDUNIA|
PRO
നടി ശ്വേതാ മേനോന് വിവാഹിതയാകുന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ചെറുമകന് ശ്രീവത്സന്‍ മേനോന് ആണ് വരന്. തൃശൂര്‍ സ്വദേശിയായ ശ്രീവത്സന്‍ മേനോന് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനാണ്. മേയ് 18ന് വളാഞ്ചേരിയില്‍ ശ്വേതയുടെ അമ്മയുടെ തറവാട്ടില്‍ വിവാഹം നടക്കും.
പ്രണയവിവാഹമാണ് ശ്വേതാ മേനോന്റേത്. ഏറെ വര്‍ഷങ്ങളായി ശ്വേതയും ശ്രീവത്സനും പ്രണയത്തിലാണ്. ലളിതമായ വിവാഹച്ചടങ്ങായിരിക്കും 18ന് നടക്കുക. പിന്നീട് സിനിമാ - മാധ്യമ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കാനാണ് തീരുമാനം.
വിവാഹത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജിന്റെ മാതൃകയാണ് ശ്വേതാ മേനോന് പിന്തുടരുന്നത്. തറവാട്ടുവീട്ടില്‍ വച്ച് ലളിതമായ വിവാഹം. ഈ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പിന്നീട് എല്ലാവര്‍ക്കുമായി വിരുന്നു സത്കാരം.
പൃഥ്വിയെപ്പോലെ തന്നെ മുംബൈയിലെ മാധ്യമലോകത്തുനിന്നാണ് ശ്വേത വരനെ കണ്ടെത്തിയതെന്നതും യാദൃശ്ചികം. പൃഥ്വിയെപ്പോലെ തന്നെ പ്രണയം മറ്റാരുമറിയാതെ സൂക്ഷിക്കാനും ശ്വേതയ്ക്ക് കഴിഞ്ഞു.
അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്വേതാ മേനോന് ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയാണ്. പാലേരിമാണിക്യം, പരദേശി, മധ്യവേനല്‍, പെണ്‍പട്ടണം, ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് 6ബി, കയം തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ശ്വേത അവതരിപ്പിച്ചത്. രതിനിര്‍വേദം റീമേക്കിലും ശ്വേതയാണ് നായിക.