വിക്രമിന്‍റെ ജീവിതം തകര്‍ത്തത് സുരേഷ്ഗോപി?

വിക്രം, സുരേഷ്ഗോപി, ഐ, ഷങ്കര്‍, എമി
Last Updated: തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (19:05 IST)
'ജനുവരി 9' എന്ന ഡേറ്റിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. അന്നാണ് ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം 'ഐ' റിലീസാകുന്നത്. ഈ ഷങ്കര്‍ ചിത്രത്തില്‍ വിക്രം നായകനാകുന്നു എന്നതിനേക്കാള്‍ മലയാളി പ്രേക്ഷകര്‍ ത്രില്ലടിക്കുന്നത് അതിലെ വില്ലന്‍റെ പേര് കേള്‍ക്കുമ്പോഴാണ് - സുരേഷ്ഗോപി!

ഈ സിനിമയില്‍ എന്തായിരിക്കും സുരേഷ്ഗോപിയുടെ കഥാപാത്രം? എല്ലാവരും കാത്തിരിക്കുന്നത് അതറിയാനാണ്. ടീസറിലും ട്രെയിലറിലുമൊന്നും സുരേഷിന്‍റെ കഥാപാത്രത്തിന്‍റെ സസ്പെന്‍സ് ഷങ്കര്‍ വെളിപ്പെടുത്തുന്നില്ല.

താന്‍ ഒരു ഡോക്ടര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് സുരേഷ്ഗോപി തന്നെ ഈയിടെ തുറന്നുപറയുകയുണ്ടായി. വിക്രം ഒരു ബോഡി ബില്‍ഡറെയാണ് അവതരിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കുമല്ലോ. വിക്രം അവതരിപ്പിക്കുന്ന നായകന്‍റെ ജീവിതം ഒരു മരുന്നുപരീക്ഷണത്തിലൂടെ തകര്‍ക്കുന്ന ഡോക്ടറായാണ് സുരേഷ് വേഷമിടുന്നതെന്നാണ് സൂചന.

പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം എ ആര്‍ റഹ്‌മാന്‍. എമി ജാക്‍സനാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :