മോഹന്‍ലാലിന് പ്രതിഫലം ആറുകോടി, ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ മലയാളത്തില്‍ ആരുണ്ട്?

തെലുങ്ക് ചിത്രത്തിന് മോഹന്‍ലാലിന് പ്രതിഫലം 6 കോടി!

Mohanlal, Janatha Garage, Unni Mukundan, Jayaram, Kalabhavan Mani, മോഹന്‍ലാല്‍, ജനതാ ഗാരേജ്, ഉണ്ണി മുകുന്ദന്‍, ജയറാം, കലാഭവന്‍ മണി
Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (15:03 IST)
മോഹന്‍ലാലിന് റെക്കോര്‍ഡ് പ്രതിഫലം. ആറുകോടി രൂപ പ്രതിഫലമായി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ അഭിനയിക്കുന്നതിനല്ല എന്നുമാത്രം. ‘ജനതാ ഗാരേജ്’ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് മോഹന്‍ലാലിന് ഈ തുക ലഭിക്കുന്നതത്രേ. മലയാളത്തില്‍ ഒരു സൂപ്പര്‍താരവും ഇത്രയും വലിയ പ്രതിഫലത്തില്‍ അഭിനയിച്ചിട്ടില്ല.

ഒന്നരക്കോടി രൂപ പണമായും ഈ സിനിമയുടെ മലയാളത്തിലെ വിതരണാവകാശവുമാണത്രേ മോഹന്‍ലാലിന് നിര്‍മ്മാതാക്കള്‍ നല്‍കിയത്. ഈ വിതരണാവകാശം മോഹന്‍ലാല്‍ 4.5 കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സാധാരണയായി ഒരു തെലുങ്ക് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഒന്നരക്കോടി രൂപയ്ക്ക് ലഭിക്കും. എന്നാല്‍ ഇത് മോഹന്‍ലാല്‍ ചിത്രം ആയതുകൊണ്ടാണ് 4.5 കോടി വരെയെത്തിയത്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജ് മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :